സ്‌നേഹബന്ധം തകര്‍ന്ന ശേഷമുള്ള പീഡന പരാതി ബലാത്സംഗമായി കണക്കാക്കില്ലന്ന് കോടതി; പീഡന പരാതിയില്‍ അഭിഭാഷകന് ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ അഡ്വ.നവനീത് എം നാഥിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി(Highcourt). സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചു.

മുന്‍ സഹപ്രവര്‍ത്തകയും കൊല്ലം(Kollam) സ്വദേശിയുമായ അഭിഭാഷകയുടെ പരാതിയില്‍ നവനീത് അറസ്റ്റിലാകുന്നത് ജൂണ്‍ 21 നാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. പിന്നീട്, പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യക്കും യുവതി ശ്രമിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതോടെയാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും, ഒന്നിച്ച് ജീവിക്കുന്ന കാലമാണിത്. ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്.എന്നാല്‍ ബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കേസിലേക്കെത്തുന്നത്. ഇത്തരം പരാതികള്‍ വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടത്. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്.

ബലാല്‍സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.തുടര്‍ന്നാണ് നവനീതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ബിജെപിയുടെ അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ സമിതി അംഗം കൂടിയാണ് നവനീത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News