Amnesty India: ഫെമ നിയമം ലംഘിച്ചു; ആംനസ്റ്റി 51.72 കോടി പിഴ അടയ്ക്കണം

മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്ക്(Amnesty India) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസും പിഴയും. ഫെമ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് സംഘടനയുടെ മുന്‍ സിഇഒ ആകര്‍ പട്ടേലിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി ഒടുക്കാനാണ് സംഘടനയോട് ആവശ്യപ്പെട്ടത്. ആകര്‍ പട്ടേലിനോട് പത്തുകോടി രൂപ അടയ്ക്കാനും നിര്‍ദേശിച്ചു. മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്ത്യ ഫെമ നിയമം ലംഘിച്ചു എന്നതാണ് ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here