Kerala Blasters; ആവേശം ആവോളം നിറച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ താരം അപോസ്തോലോസ് ​ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ സൈനിങ് കൂടിയാണ് ജിയാന്നോ. താരത്തിന്റെ മെഡിക്കൽ പൂർത്തിയാകാനിരിക്കുന്നതേയുള്ളു.

32-കാരനായ ജിയാന്നോ സ്ട്രൈക്കറാണ്. ​ഗ്രീസിൽ ജനിച്ച ജിയോന്നോ, ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ​ഗ്രീസിന്റേയും ഓസ്ട്രേലിയയുടേയും ജൂനിയർ,സീനിയർ ടീമുകൾക്കായി ജിയാന്നോ കളിച്ചിട്ടുണ്ട്. ​ഗ്രീസ്, സൈപ്രസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട് ജിയാന്നോ. ഓസ്ട്രേലിയൻ ക്ലബ് മക്ക്ആർതർ എഫ്സിക്കായാണ് താരം ഒടുവിൽ ബൂട്ടുകെട്ടിയത്.

കഴിഞ്ഞ സീസണിൽ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ വിദേശസംഘത്തിലെ അൽവാരോ വാസ്ക്വസ്, എനെസ് സിപോവിച്, ചെൻചോ ജ്യെൽഷൻ എന്നിവർ ക്ലബ് വിട്ടു. അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, ജോർജ് പെരേയ്ര ഡയസ് എന്നിവർ ക്ലബിൽ തുടരുമെന്ന് ഏതാണ്ടുറപ്പാണ്. ഈ സാഹചര്യത്തിൽ ജിയാന്നോവിന് പുറമെ രണ്ട് വിദേശസൈനിങ് കൂടി ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News