Nilambur; നിലമ്പൂരിൽ 16 പേരെയും മൃഗങ്ങളെയും കടിച്ച നായക്ക് പേവിഷ ബാധ; നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം നിലമ്പൂരിൽ കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. 16 പേരെ അക്രമിച്ച നായ നിരീക്ഷണത്തിൽ ഇരിക്കെ കഴിഞ്ഞ ദിവസം ചത്തിരുന്നു. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ തെരുവ്‌നായയുടെ ആക്രമണം ഉണ്ടായത്. ആദ്യം രണ്ട് പേരെ അക്രമിച്ചു. തുടർന്ന് അക്രമകാരിയായ നായയെ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മറ്റുള്ളവർക്ക് കൂടി കടിയേറ്റത്.

അമ്മയും കുഞ്ഞുമടക്കം 11 പേരെയാണ് തെരുവ്‌നായ തിങ്കളാഴ്ച മാത്രം ആക്രമിച്ചത്. ചൊവ്വാഴ്ച അഞ്ചു പേർക്ക് കൂടി നായയുടെ കടിയേറ്റു. നിലമ്പൂർ വീട്ടിക്കുത്ത് റോഡ്, എൽ.ഐ.സി റോഡ് എന്നിവിടങ്ങളിൽ വെച്ചാണ് വഴിയാത്രക്കാരെ തെരുവ് നായ ആക്രമിച്ചത്. നീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ നായയെ പിടികൂടാനായി . എന്നാൽ നിരീക്ഷണത്തിൽ ഇരിക്കെ നായ ചത്തു. ഇതേ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകിയിരുന്നു. കഴിഞ്ഞ എതാനും ദിവസങ്ങളിലായി നിലമ്പൂർ നഗരസഭാ പ്രദേശത്ത് തെരുവ്‌നായ ശല്ല്യം രൂക്ഷമാണ്. ആക്രമണകാരിയായ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ മറ്റ് തെരുവുനായ്ക്കളെ നിരീക്ഷണത്തിൽ വയ്ക്കാനും തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here