Amarnath;അമര്‍നാഥില്‍ മേഘ വിസ്ഫോടനം: ഗുഹാക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം, 2 മരണം

അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. മൂന്ന് പേരെ കാണാതായി. 2 മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.

അതേസമയം, വൈകിട്ട് 5:30 ഓടെയാണ് അമർനാഥിൽ മേഘവിസ്ഫോടനം ഉണ്ടായത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനകളായ എൻഡിആർഎഫും എസ്ഡിആർഎഫും മറ്റ് ഏജൻസികളും രക്ഷാപ്രവർത്തനം നടത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News