പൊലീസിനെ ആക്രമിച്ച കേസ്; ടി സിദ്ദിഖ്‌ എംഎൽഎയുടെ ഗണ്മാന്റെയും മറ്റ് മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊലീസിനെ ആക്രമിച്ച കേസിൽ ടി സിദ്ദിഖ്‌ എംഎൽഎയുടെ ഗൺമാൻ അടക്കം മൂന്നുപേരുടെ മുൻകൂർ ജാമ്യാപേക്ഷ വയനാട്‌ ഡിസ്‌ട്രിക്‌ ആൻഡ്‌ സെഷൻസ്‌ കോടതി തള്ളി.

എംഎൽഎയുടെ ഗൺമാൻ മുട്ടിൽ മാണ്ടാട് കെ ബി സ്മിബിൻ, കോൺഗ്രസ്‌ പ്രവർത്തകരായ വി അരുൺദേവ്, ഷമീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക്‌ വിദ്യാർഥികൾ നടത്തിയ മാർച്ചിന്റെ മറവിലായിരുന്നു കോൺഗ്രസ്‌ അക്രമണം. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപക അക്രമണമാണ്‌ നടത്തിയത്‌. ഇത്‌ തടയാൻ ശ്രമിച്ച പൊലീസുകാരെ സ്മിബിൻ അടക്കം അക്രമിച്ചു. സംഭവത്തെ തുടർന്ന്‌ സ്‌മിബിനെ ജില്ലാ പൊലീസ്‌ മേധാവി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൽപ്പറ്റ പൊലീസ്‌ കേസ്‌ എടുത്തത്‌. അരുൺദേവ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്. പ്രതികൾ ഒളിവിലാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News