John Brittas MP; നാടിന്‍റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നത് വിവാദങ്ങൾ; ജോൺ ബ്രിട്ടാസ് എംപി

നാടിന്‍റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നത് വിവാദങ്ങളാണെന്ന് ഡോ. ജോണ് ബ്രിട്ടാസ് എം.പി. സംസ്ഥാനത്തിന്‍റെ സാമൂഹിക സാഹചര്യം മാറ്റിയെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അമേരിക്കയിലെ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം. പി.

വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്കും ഒരു വലിയ പങ്കുണ്ടെന്നും സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന മാനവവിഭവ സൂചിക ഉന്നമനം കൈവരിച്ച നാടാണ് കേരളമെന്നും കറൻസി എണ്ണുമ്പോൾ പല സംസ്ഥാനങ്ങളും മുന്നിലായിരിക്കും എന്നാൽ സാമൂഹ്യ മൂലധനത്തിൽ കേരളമാണ് മുന്നിൽ നിസാരനേട്ടമല്ല നേട്ടം കൈവരിച്ചത് കേരളത്തിലെ സാമൂഹിക അന്തരീക്ഷം കൊണ്ടാണ്… ജാതിമത ഭിന്നതകളോ സംഘർഷമോ ഇല്ലാത്തതാണ് മാറ്റങ്ങൾ കൊണ്ടുവന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

അതേസമയം, ലോകത്തിൽ ഏറ്റവും വലിയ വിവാദം കയറ്റുമതി ചെയ്യുന്ന നാടായി കേരളം മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.സംസ്ഥാനത്തിന്റെ സാമൂഹ്യ സാഹചര്യം മാറ്റാൻ പ്രവാസികളുടെ സഹായം വേണ്ടതുണ്ട്… സഹായത്തിന് പകരം പ്രവാസികൾക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ ചിന്താഗതിയെന്നും ലോകകേരളസഭയോടനുബന്ധിച്ച് പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും വിവാദമാക്കുകയാണ്… ലോകകേരളസഭയെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് ഫുക്കാനിൽ നിന്നുവന്നവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here