Amarnath; അമര്‍നാഥിലെ മേഘവിസ്ഫോടനത്തില്‍ മരണം 15 ആയി

അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ മരണം 15 ആയി. നാല്‍പ്പതോളം പേരെ കാണാനില്ല. സൈന്യത്തിന്‍റെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ജമ്മുകശ്മീരില്‍ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.മേഘവിസ്ഫോടനത്തെ തുടർന്ന് ഗുഹാക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. ദുരന്തത്തില്‍ 15 പേർ മരണപ്പെട്ടു.ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നും അധികൃതർ അറിയിച്ചു.40 ഓളം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ. മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകൾ എന്നിവ തകർന്നിട്ടുണ്ട്. സൈന്യത്തിന്‍റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തു .സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കശ്മീർ ഐ.ജി വിജയകുമാർ പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്‍റ് ഗവർണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അമർനാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷവും അമർനാഥ് തീർഥാടനം നടന്നിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News