Kottayam: കോട്ടയം സബ്ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു

കോട്ടയം(Kottayam) സബ്ജയില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ബിനുമോന്‍ ആണ് ജയില്‍ ചാടിയത്. രക്ഷപ്പെട്ട പ്രതിക്കായിയുള്ള അന്വേഷണം ഊര്‍ജ്ജതമാക്കിയതായി പോലീസ് അറിയിച്ചു.

രാവിലെ അഞ്ചരയോടെ ബിനുമോനെ സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ അടുക്കള ഭാഗത്ത് എത്തി
ഭിത്തിയില്‍ പലക വെച്ച ശേഷം ചാടി രക്ഷപ്പെടുകയുയായിരുന്ന്. യുവാവിനെ തല്ലിക്കൊന്നശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ മുമ്പില്‍ ഇട്ട കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍.2022 ജനുവരി 17 നായിരുന്നു കേസിനാസപ്ദമായ സംഭവം.

കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് 75 ആം ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് 180 ദിവസത്തില്‍ അതികമായി പ്രതി ജയിലില്‍ കഴിയുകയായിരുന്നു. അഞ്ചാം പ്രതിയായ ബിനു മോന്‍ നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് എതിരെ കൃത്യമായ തെളിവ് ശേഖരിക്കുകയും കൃത്യസമയത്ത് തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാലാണ് പ്രതികള്‍ക്കാര്‍ക്കും ജാമ്യം ലഭിച്ചില്ല.

ബിനുമോന്‍ ജയില്‍ ചാടുമ്പോള്‍ ടീഷര്‍ട്ടും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. സബ് ജയിലിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശഖരിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ബിനുമോനായുള്ള അന്വേഷണം ഊര്‍ജ്ജമാക്കിയതായി കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.

സ്കൂൾ വിട്ട് വരുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസിൽ അനൂപ് ആനന്ദിൻ്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകൻ ആനന്ദാണ് മരിച്ചത്. പതിനൊന്നു വയസായിരുന്നു. പന്തലായനി. ബി.ഇ.എം..സ്കുൾ വിദ്യാർത്ഥിയാണ് ആനന്ദ്.’ ഇതെ സ്കൂളിലെ തന്നെ ടീച്ചറാണ് അമ്മ ധന്യ.

ഇന്ന് വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം.കുട നിവർത്തി പോകുമ്പോൾ ട്രെയിനിൻ്റെ കാറ്റിൽ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ആരോമൽ, കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആനന്ദും കുടുംബവും. കൊയിലാണ്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here