Kollam: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കൊല്ലം(Kollam) പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മണിയാര്‍ സ്വദേശി 35 വയസ്സുള്ള മഞ്ജുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണികണ്ഠനെ പരുക്കുകളുടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം സബ്ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു

കോട്ടയം(kottayam) സബ്ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു. റിമാന്‍ഡില്‍ കഴിയുന്ന ബിനു മോനാണ് ജയില്‍ ചാടിയത്. കോട്ടയം നഗരമധ്യത്തില്‍ വച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെ അഞ്ചരയോടെ ബിനുമോനെ സെല്ലില്‍ നിന്നും പുറത്തേയ്ക്കിറക്കിയപ്പോഴാണ് ഇയാള്‍ ജയില്‍ ചാടിയത്.

അടുക്കള ഭാഗത്ത് എത്തിച്ച പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേയ്ക്കു ചാടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News