Chintan Shivir: ചിന്തന്‍ശിബിറിലെ പീഡനശ്രമം; നീതി ലഭിക്കാതെ പരാതിക്കാരി

ചിന്തന്‍ശിബിറിലെ(Chinthan Shivir) പീഡനശ്രമത്തിലെ പരാതിക്കാരിക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നീതിയില്ല. പരാതി ഒത്തുതീര്‍ത്ത് അവസാനിപ്പിക്കാന്‍ നീക്കം തുടരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത് മുന്‍ കെ.പി.സി.സി സെക്രട്ടറിമാരെന്നാണ് വിവരം. പരാതി എഴുതിയവര്‍ ഞരമ്പ് രോഗികളാണെന്നാണ് കെ മുരളീധരന്‍(K Muraleedharan) പറഞ്ഞത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരായ പീഢന പരാതി ചെറിയ കാര്യമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പീഢന പരാതിയെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ്റ്റ് സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയര്‍ന്ന പീഡന പരാതി പൊലീസിന് കൈമാറാത്തതില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്.

പരാതിയില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel