V D Satheesan: ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശം: വി ഡി സതീശന് RSS നോട്ടീസ്

പ്രതിപക്ഷനേതാവ് വി ഡി സതീശന്(V D satheesan) ആര്‍.എസ്.എസ്(RSS) നോട്ടീസ്. ഗോള്‍വാള്‍ക്കറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ(Saji Cheriyan) വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്. ഗുരുജി ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

എന്നാല്‍, പ്രതിപക്ഷനേതാവിന്റേത് വെറും രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നും ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel