Wayanad: വയനാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വയനാട്(Wayanad) മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കോയന്പത്തൂര്‍ നെഹുറു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കൊല്ലം(Kollam) പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മണിയാര്‍ സ്വദേശി 35 വയസ്സുള്ള മഞ്ജുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണികണ്ഠനെ പരുക്കുകളുടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News