ഒരേസമയം ആറു വീടുകളിൽ മോഷണ ശ്രമം ; സംഭവം പാലക്കാട് യാക്കരയിൽ

പാലക്കാട് യാക്കരയിൽ ഒരേ സമയം ആറ് വീടുകളിൽ മോഷണശ്രമം.മോഷ്ടാക്കളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.പ്രതികൾ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

പാലക്കാട് നഗരത്തിൽ തന്നെയാണ് ആക്കര എന്ന പ്രദേശം. ഒരേ സംഘത്തിൽപെട്ടവരാണ് ഈ മോഷണശ്രമങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽതുറക്കാനുള്ള ശ്രമമാണ് സംഘം നടത്തിയത്.

ആറു വീട്ടിലും സമാനമായ രീതിയിലായിരുന്നു ശ്രമം. വീടുകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ ആലത്തൂരിൽ നിന്ന് കുറുവ സംഘത്തിൽപെട്ടവരെ പൊലീസ് പിടികൂടിയിരുന്നു.

ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. രാത്രി വീടുകളിലെത്തി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News