The Kerala Film Chamber of Commerce: സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബര്‍ നിര്‍ണായക യോഗം ഇന്ന്

സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍(Kerala Film Chamber of Commerce) യോഗം വിളിച്ചു.താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.ഈ മാസം 15ന് കൊച്ചിയിലാണ് യോഗം.

സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് ഫിലിം ചേംബര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചത്.തിയ്യറ്ററുകളിലെത്തുന്ന സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് നിര്‍മ്മാതാക്കളെയും തിയ്യറ്ററുടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ ആറു മാസത്തിനിടെ 74 ചിത്രങ്ങള്‍ തിയ്യറ്ററിലെത്തിയപ്പോള്‍ കളക്ഷന്‍ നേടാനായത് കേവലം ആറു ചിത്രങ്ങള്‍ക്ക് മാത്രമാണ്.മാത്രമല്ല പൊതുധാരണയ്ക്ക് വിരുദ്ധമായി ചിത്രങ്ങള്‍ ഒ ടി ടി യ്ക്ക് നല്‍കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കോവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുവില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളിലൊന്നാണ് താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക എന്നത്.ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.ഈ സാഹചര്യത്തില്‍ താരസംഘടന അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക എന്നിവയുടെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 15 ന് കൊച്ചിയിലാണ് ഫിലിം ചേംബര്‍ യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News