DYFI: ‘ക്വിറ്റ് ഡ്രഗ്‌സ്’; ലഹരിക്കെതിരെ യുവത ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍

‘ക്വിറ്റ് ഡ്രഗ്‌സ്-(Quit Drugs) ലഹരിക്കെതിരെ യുവത’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ(DYFI) വയനാട്ടില്‍(Wayanad) വിപുലമായ ക്യാമ്പയില്‍ ഏറ്റെടുക്കുന്നു. ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ മേഖലാ തല ജാഗ്രതാ സമിതി രൂപീകരണമാണ് സംഘടിപ്പിക്കുക. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ജാഗ്രതാ സമിതി രൂപീകരിക്കുക. അധ്യാപകര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ , പൊതുപ്രവര്‍ത്തകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് ജാഗ്രതാ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍കള്‍ ചേരുക. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ ജുലൈ 30 നകം ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.

രണ്ടാം ഘട്ടത്തില്‍ ഓഗസ്റ്റ് 17 നും സെപ്തംബര്‍ 30 നും ഇടയില്‍ ഭവന സന്ദര്‍ശനവും യൂണിറ്റ് തല ജാഗ്രതാ സമിതി രൂപീകരണവും നടത്തും. ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്യും. 600 കേന്ദ്രങ്ങളിലാണ് യൂണിറ്റ് തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക. സെപ്തംബര്‍ 11 ന് 1000 യൂത്ത് ബ്രിഗേഡ് അണിനിരക്കുന്ന ലഹരി വിരുദ്ധ റാലി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 30നുള്ളില്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ടീം സജ്ജമാക്കും. ജില്ലയില്‍ 8 കേന്ദ്രങ്ങളിലാണ് കൗണ്‍സിലിംഗ് ടീം സജ്ജീകരിക്കുക.

സെപ്തംബര്‍ 30 നകം പ്രധാന ടൗണുകളിലും ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്ക് മുന്‍പിലും ലഹരി വിരുദ്ധ ഏരിയയായി പ്രഖ്യാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പറുകളടങ്ങിയ ബോര്‍ഡുകളാണ് സ്ഥാപിക്കുക. ഒക്ടോബര്‍ മാസത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നവംബര്‍ മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മാഫിയയ്‌ക്കെതിരായ ജില്ലാ കാല്‍നട ജാഥയും ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലാജാഥയും സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News