AKG Centre Attack: എകെജി സെന്റര്‍ ആക്രമണം; സിസിടി വി ദൃശ്യങ്ങള്‍ വലുതാക്കുന്നതിനായി സാങ്കേതിക സഹായം തേടി അന്വേഷണ സംഘം

എകെജി സെന്റര്‍ ആക്രമണത്തില്‍(AKG Centre Attack) സി സി ടി വി ദൃശ്യങ്ങള്‍(CCTV visuals) വലുതാക്കുന്നതിനായി അന്വേഷണ സംഘം സാങ്കേതിക സഹായം തേടി. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ സി ഡാക്കിന് കൈമാറി. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ സഹായം തേടും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ഇരുചക്ര വാഹനത്തില്‍ എത്തിയ പ്രതി എ കെ ജി സെന്ററിന്റെ മതിലില്‍ ബോംബെറിഞ്ഞ് പോകുന്നതാണ് സി സി ടി വി ദൃശ്യങ്ങളില്‍ ഉള്ളത്. നിലവിലെ ദൃശ്യങ്ങളില്‍ നിന്നും വാഹനത്തിന്റെ നമ്പറോ പ്രതിയുടെ മുഖമോ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ വലുതാക്കി പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സംസ്ഥാന പൊലീസിലെ സാങ്കേതിക വിദ്യയിലൂടെ ഇതിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് സി സി ടി വി ദൃശ്യങ്ങള്‍ സി ഡാക്കിന് കൈമാറിയത്.

ആവശ്യമെങ്കില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ സഹായവും തേടാനാണ് പൊലീസിന്റെ തീരുമാനം. കര്‍ണാടക – ഹൈദ്രാബാദ് പൊലീസിനും ഇത്തരത്തിലെ സാങ്കേതിക സംവിധാനങ്ങളുണ്ട്. ഇവരെ സമീപിക്കണോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമെ ദൃശ്യങ്ങള്‍ വലുതാക്കി പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാന്‍ സാധിക്കു. ഇതിനൊപ്പെ പ്രതി സഞ്ചരിച്ച വഴിയിലെ കൂടുതല്‍ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News