Kasargod: കാസര്‍കോട്ട് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാസര്‍കോഡ്(Kasargod) മലയോരഹൈവേയില്‍ കാറ്റാംകവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്(KSRTC) ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി കപ്പലുമാക്കല്‍ ജോഷി (45) ആണ് മരിച്ചത്. കാറ്റാംകവല കയറ്റത്തില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് വന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

വയനാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വയനാട്(Wayanad) മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 3 കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കോയന്പത്തൂര്‍ നെഹുറു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here