Amarnath : മേഘവിസ്ഫോടനം ; കശ്മീരിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രം

അമർനാഥിൽ മേഘവിസ്ഫോടനത്തിൽ മരണം 16 ആയി.കാണാതായ നാൽപ്പതോളം പേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേനയുടെയും കര സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പൗരന്മാർ സഹായത്തിനും അന്വേഷണത്തിനും ആർമി ഹെൽപ്പ് ലൈൻ നമ്പറായ +91 9149720998-ൽ ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു. പേര്, യാത്രാ രജിസ്ട്രേഷൻ/ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) നമ്പർ, കോൺടാക്റ്റ് നമ്പർ, ആധാർ നമ്പർ, അവസാനം അറിയപ്പെടുന്ന സ്ഥലവും സമയവും തുടങ്ങിയ യാത്രക്കാരുടെ വിശദാംശങ്ങളും വിളിക്കുന്നവരോട് ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു

മേഘവിസ്ഫോടനത്തെ തുടർന്ന് ദുരന്തഭൂമിയായി മാറിയ അമർനാഥിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.കാണാതായ നാൽപ്പതോളം പേരെ കുറിച്ച് ഇനിയും സൂചനകൾ ഇല്ല .പരിക്കേറ്റവരെ ഹെലികോപ്റ്റർമാർ മാര്‍ഗമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പലരുടെയും നില ഗുരുതരമാണ്.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ നിവാരണ സേനക്കൊപ്പം കരസേനയും വ്യോമസേനയും രംഗത്തെത്തിയതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി.

കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് യാത്ര ഈ ജൂൺ 30ന് ആണ് ആരംഭിച്ചത്. ക്ഷേത്ര ദർശനം പുരോഗമിക്കുന്നതിനിടെയായിരുന്നു ഇന്നലെ വൈകീട്ട് മേഘവിസ്ഫോടനവും പിന്നാലെ മലവെള്ളപ്പാച്ചിലും ഉണ്ടായത്. ക്ഷേത്രപരിസരത്തെ ടെൻറുകളിൽ വിശ്രമിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും.

കശ്മീരിലെ ഡോയിൽ ഇന്ന് വീണ്ടും മേഘവിസ്ഫോടനം ഉണ്ടായെങ്കിലും ആളപായമില്ല എന്നാണ് റിപ്പോർട്ട്. കശ്മിരിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ് കേന്ദ്ര സർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News