Anand Sharma: കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ബിജെപിയിലേക്കെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ്(Congress) നേതാവ് ആനന്ദ് ശര്‍മ്മ(Anand Sharma) ബിജെപിയിലേക്കെന്ന്(BJP) റിപ്പോര്‍ട്ടുകള്‍. ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടെതിന് പിന്നാലെയാണ് അഭ്യൂഹം. അതേസമയം ജെ.പി.നദ്ദയെ കണ്ടതില്‍ മറ്റ് ഉദ്ദേശങ്ങളില്ലെന്ന് ആനന്ദ് ശര്‍മ്മ പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കും കപില്‍ സിബലിനും പിന്നാലെ ആനന്ദ് ശര്‍മ്മയും കോണ്‍ഗ്രസിന് പുറത്തേക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുമായി ആനന്ദ് ശര്‍മ്മ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന ആനന്ദ് ശര്‍മ്മ ജെ.പി.നദ്ദയെ കണ്ടത് വെറുതയല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഈ വര്‍ഷം അവസാനം ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആനന്ദ് ശര്‍മ്മ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ്. ആനന്ദ് ശര്‍മ്മ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാകുന്നു. അതേസമയം നാട്ടുകാരനായ ജെ.പി.നദ്ദയെ കണ്ടതില്‍ മറ്റ് ഉദ്ദേശങ്ങളില്ലെന്നായിരുന്നു ആനന്ദ് ശര്‍മ്മയുടെ പ്രതികരണം. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ സമാജ് വാദി പാര്‍ടിയുടെ പിന്തുണയോടെ രാജ്യസഭയിലെത്തി. ആനന്ദ് ശര്‍മ്മക്ക് പാര്‍ടിക്ക് പുറത്തേക്ക് പോയാല്‍ കോണ്‍ഗ്രസിന് മറ്റൊരു പ്രഹരമാകും. കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് ആവശ്യപ്പെടുന്ന നേതാവ് കൂടിയാണ് ആനന്ദ് ശര്‍മ്മ.

ജി 23 നേതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നടപ്പാക്കാനാകില്ലെന്ന സന്ദേശം ഉയദ്പ്പൂര്‍ ചിന്തന്‍ശിബിരിലൂടെ ഹൈക്കമാന്റ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കപില്‍ സിബല്‍ പാര്‍ടി വിട്ടത്. അതേ പാതയിലാണോ ആനന്ദ് ശര്‍മ്മയും എന്ന ചോദ്യമാണ് ഉയരുന്നത്. ആനന്ദ് ശര്‍മ്മകൂടി പാര്‍ടി വിട്ടാല്‍ ഗുലാംനബി ആസാദിന്റെ നിലപാടും നിര്‍ണായകമാകും. ആനന്ദ്ശര്‍മ്മ-ജെ.പി.നദ്ദ കൂടിക്കാഴ്ചയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News