CBSE : സിബിഎസ്ഇ പരീക്ഷാഫലം ഇനിയും വൈകും

സിബിഎസ്ഇ പരീക്ഷാഫലം ഇനിയും വൈകും.ഫലം വരുന്നത് വരെ സർവകലാശാലാ പ്രവേശനം തുടങ്ങരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്ത് നൽകി. പരീ​ക്ഷാഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സിബിഎസ് ഇ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം വൈകുന്നത് തുടർപഠന സാധ്യതകൾ ഇല്ലാതാകുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പലതവണ പരാതി ഉന്നയിച്ചിരുന്നു. പത്താംക്ലാസ് ഫല പ്രഖ്യാപനം ജൂലൈ 4 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 10 നും ഉണ്ടാകുമെന്നായിരുന്നു സിബിഎസ്ഇയുടെ അറിയിപ്പ്. എന്നാൽ ഇനിയും ഫലപ്രഖ്യാപനം വൈകുമെന്നാണ് വിവരം.

മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ ഉപരിപഠനത്തിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ഇതോടെയാണ് 12-ാം ക്ലാസ് പരീക്ഷാ ഫലം വരുന്നത് വരെ സർവകലാശാല പ്രവേശന നടപടികൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചത്.

എത്രയും പെട്ടെന്ന് മൂല്യനിർണയമടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇയുടെ അവസാന ശ്രമം. ഉത്തരക്കടലാസുകളുടെ മൂല്യ നിർണയ നടപടികൾ പൂർത്തിയായെങ്കിലും പല സംസ്ഥാനങ്ങളിൽ നിന്നും മാർക്ക് പട്ടിക സിബിഎസ്ഇ കേന്ദ്രത്തിൽ എത്താത്തതാണ് ഫലം വൈകാൻ കാരണമായി പറയുന്നത്.

പരീക്ഷാഫലം വൈകുന്നത് വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട വിഷയം എടുത്ത് പഠിക്കുന്നതിനുള്ള അവസരം നഷ്ടമാകുമോ എന്ന ആശങ്ക കൂട്ടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here