Wayanad: വയനാട് ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

വയനാട്(Wayanad) ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം.ബീനാച്ചി മന്ദം കൊല്ലിയില്‍ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.കര്‍ഷകന് 80000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കും.കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം(Thiruvananthapuram) മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവാവിനെ ചുറ്റിക കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായ പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കേസിലെ പ്രതിയായ അജിത്താണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലിരിക്കെ(police custody) മരിച്ചത്. മണ്ണന്തല സ്വദേശി വിശാഖിനാണ് മര്‍ദ്ദനമേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News