Covid : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വർധന

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 840 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനം ആയി.

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി

ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ സാധിക്കുന്നുണ്ടെന്ന് മകൾ മിസ ഭാരതി എം.പി. അറിയിച്ചു. വീണ് തോളെല്ലിന് പരുക്കേറ്റതിനെ തുടർന്നാണ് ലാലുപ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലി എയിംസ് ആശുപത്രിയിലാണ് ലാലു ചികിൽസയിൽ കഴിയുന്നത്.

ആഭ്യന്തര വിപണിയില്‍ എണ്ണ വില കുറച്ചേക്കും

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും എണ്ണ വില കുറക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഭക്ഷ്യ എണ്ണ വിൽക്കുന്ന വ്യാപാരികളുടെ അസോസിയേഷനോട് ലിറ്ററിന് 15 രൂപ കുറയ്ക്കണമെന്ന്
ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.

‘പ്രതിരോധത്തിലും കൃത്രിമ ബുദ്ധി’

പ്രതിരോധ വകുപ്പിനെ സഹായിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളുമായി കേന്ദ്ര പ്രതിരോധ വകുപ്പ്. ‘പ്രതിരോധത്തിലും കൃത്രിമ ബുദ്ധി’ എന്ന പേരിൽ ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും പ്രദർശനവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ​ചെയ്യും. ദില്ലിയിലെ വിഗ്യാൻ ഭവനിൽ ജൂലൈ 11നാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം.

അധ്യാപകർക്കുനേരേ ഭീഷണി

മകൾക്ക് യൂണിഫോം വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ സ്‌കൂളിലെത്തി അധ്യാപകർക്കുനേരേ പിതാവിന്റെ ഭീഷണി. വാളുമായി ക്ലാസ് മുറിയിലെത്തിയാണ് കുട്ടിയുടെ പിതാവായ അക്ബർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News