കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 27ആം തിയതി മുതല്‍ മഹേന്ദ്രനെ കാണ്മാനില്ല എന്ന പരാതി രാജാക്കാട് പോലീസ് സ്റ്റേഷനില്‍(Rajakkad police station) ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹേന്ദ്രന്റെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചും പോലീസ് അന്വേഷണം നടത്തി.

മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം 27 ന് മൂന്നാറിന് സമീപത്തുള്ള പോതമേട് ഒറ്റമരം മേഖലയില്‍ നായാട്ടിന് പോയിരുന്നുവെന്ന് കണ്ടെത്തി. ഇതിനിടയില്‍ വനത്തില്‍ വെച്ച് മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയും ഒപ്പം ഉണ്ടായിരുന്ന മൂന്നു പേര്‍ ചേര്‍ന്ന് മൃദദേഹം കുഴിയെടുത്ത് വനത്തില്‍ മൂടുകയും ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തുവാന്‍ പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു.

വയനാട് ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

വയനാട്(Wayanad) ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം.ബീനാച്ചി മന്ദം കൊല്ലിയില്‍ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.കര്‍ഷകന് 80000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കും.കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News