UGC NET: സെര്‍വര്‍ തകരാര്‍; കോഴിക്കോട് എന്‍ഐടിയില്‍ യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു

കോഴിക്കോട് എന്‍ഐടിയില്‍(Kozhikode NIT) യുജിസി നെറ്റ് പരീക്ഷ(UGC Net Exam) തടസ്സപ്പെട്ടു. ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷയാണ് തടസ്സപ്പെട്ടത്. സെര്‍വ്വറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ഐടിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

രാവിലെ 9 മണിക്ക് നടക്കേണ്ട യുജിസിയുടെ നെറ്റ് പരീക്ഷയാണ് എന്‍ഐടിയില്‍ തടസ്സപ്പെട്ടത്. 9 മുതല്‍ 12 മണി വരെയായിരുന്നു പരീക്ഷാ സമയം. എന്നാല്‍ 7.20 തോടെ പരീക്ഷ ഹാളില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്ക് 12 മണി വരെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. തുടര്‍ന്ന് 12 മണിക്ക് പരീക്ഷ ആരംഭിച്ചില്ലെങ്കിലും പലര്‍ക്കും ചോദ്യ പേപ്പര്‍ ലഭിച്ചില്ല. മാത്രമല്ല ലഭിച്ച ചോദ്യ പേപ്പര്‍ ഹാങ്ങായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സെര്‍വ്വറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സെര്‍വ്വറിലെ തകരാര്‍ മൂലം പരീക്ഷ നഷ്ടപെട്ടതിനാല്‍ പ്രതിസന്ധി നേരിട്ടവര്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News