Hajj : ഹജ്ജ് കർമ്മങ്ങൾ മക്കയിൽ പുരോഗമിക്കുന്നു

പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾ മക്കയിൽ പുരോഗമിക്കുന്നു.മിനായിൽ ജംറയിൽ കല്ലെറിയുന്ന ചടങ്ങുകൾ നടക്കുകയാണ്.ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹാജിമാർ മിനായിൽ തുടരും.

കഅബ പ്രദക്ഷിണവും മറ്റു ചടങ്ങുകളും ഇതിനിടയിൽ നടക്കും.പത്തു ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.ഇതിൽ എട്ടര ലക്ഷത്തോളം പേർ വിദേശികളാണ്.തിങ്കളാഴ്ചയാണ് ഹജ്ജ് സമാപിക്കുന്നത്.ഇന്ത്യയിൽ നിന്ന് എൺപതിനായിരത്തോളം ഇത്തവണ ഹജ്ജിനെത്തിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികളോടെയായിരിക്കും ഗള്‍ഫിലെ ഈദ് ആഘോഷങ്ങള്‍.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ നമസ്‌കാരവും ഒത്തുചേരലുകളും മുടക്കമില്ലാതെ നടക്കും. കൊവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെടത്തുന്നവര്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ബലിയറുക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാലു ദിവസം വരെ പെരുന്നാള്‍ അവധിയുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും പെരുന്നാള്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

ബഹുസ്വര സംസ്‌കൃതിയുടെ മികച്ച സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
ബലിപെരുന്നാള്‍ പ്രമാണിച്ച് വിപണിയും സജീവമാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം നാട്ടില്‍ പോകാന്‍ സാധിക്കാത്ത നിരവധി മലയാളികളുണ്ട്.

അവധിയും പെരുന്നാളും മുന്‍നിര്‍ത്തി വര്‍ധിച്ച നിരക്കുവര്‍ധനയാണ് ഗള്‍ഫ് മേഖലയില്‍ തുടരുന്നത്. അതേസമയം, പെരുന്നാള്‍ അവധിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News