കാട്ടാനയെ തുരത്താൻ കുങ്കിയെത്തി

പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കിയാനയെ എത്തിച്ചു. കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാനും അനുമതി തേടിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് വയനാട്ടിൽ നിന്നും പ്രമുഖ എന്ന കുങ്കിയാനയെ ധോണിയിലെത്തിച്ചത്. ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ നിലവിലുള്ള കുങ്കിയാനയ്ക്ക് പുറമെയാണ് വയനാട്ടിൽ നിന്നും കാട്ടാനയെ തുരത്തി പരിചയമുള്ള മറ്റൊരാനയെ എത്തിച്ചത്.

അടുത്ത ദിവസം മുതൽ കുങ്കിയാനയെ ഉപയോഗിച്ച് പട്രോളിംഗ് നടത്തും.
ധോണിയിൽ ഒന്നര വർഷത്തോളമായി ഒരു കുങ്കിയാന ഉണ്ടായിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാത്രവുമല്ല, കുങ്കിയാന കാട്ടാനയുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.

കുങ്കിയാനയെ ഉപയോഗിച്ച് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള അനുമതി തേടി പാലക്കാട് ഡി എഫ് ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകി. കാട്ടാനകൾകഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ആറരലക്ഷം രൂപയുടെ കൃഷി നാശം ധോണി മേഖലയിലുണ്ടാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News