ആംനെസ്റ്റി ഇന്ത്യക്ക്‌ ഇഡി നോട്ടീസും പിഴയും

വിദേശ വിനിമയ (ഫെമ) ചട്ട ലംഘനത്തിന്‌ ആംനെസ്റ്റി ഇന്ത്യക്കും സിഇഒ ആകാർ പട്ടേലിനും ഇഡി കാരണംകാണിക്കൽ നോട്ടീസ്‌ അയച്ചു.ആംനെസ്റ്റിക്ക്‌ 51.72 കോടി രൂപയും ആകാറിന്‌ 10 കോടിയും പിഴ ചുമത്തി. ഇന്ത്യയിലെ എൻജിഒ പ്രവർത്തനങ്ങൾക്കായി ആംനെസ്റ്റി ബ്രിട്ടൻ വിദേശനിക്ഷേപ മാർഗത്തിലൂടെ പണം അയച്ചെന്നാണ്‌ ഇഡിയുടെ ആക്ഷേപം.

ഇഡിയുടെ തർക്കപരിഹാര അതോറിറ്റിയാണ്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയതും പിഴ ചുമത്തിയതും. 2013–18 കാലയളവിൽ 52 കോടിയോളം രൂപ ആംനെസ്റ്റി ഇന്ത്യക്ക്‌ ലഭിച്ചതായാണ്‌ ഇഡി ആരോപിക്കുന്നത്‌. മോദി ഭരണത്തിൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ന്യൂനപക്ഷവേട്ടയെക്കുറിച്ചുമെല്ലാം ആംനെസ്റ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ സർക്കാരിന്‌ തലവേദന സൃഷ്ടിച്ചിരുന്നു.

ടൈംസ്‌ ഓഫ് ഇന്ത്യ അടക്കം ടൈംസ്‌ ഗ്രൂപ്പ്‌ പ്രസിദ്ധീകരണങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകളായ ബെന്നെറ്റ്‌ കോൾമാൻ കമ്പനിക്കെതിരെ ഇഡി അന്വേഷണം. വിദേശ ഇടപാടുകൾ അടക്കമുള്ള സാമ്പത്തിക കൈമാറ്റങ്ങളാണ്‌ ഇഡി അന്വേഷിക്കുന്നത്. നികുതിവെട്ടിപ്പ്‌ കേന്ദ്രമായി അറിയപ്പെടുന്ന ബ്രിട്ടീഷ്‌ വിർജിൻ ദ്വീപിലെ ചില സംരംഭങ്ങൾക്ക് ബെന്നറ്റ്‌ കോൾമാനുമായുള്ള 900 കോടി രൂപയുടെ ഇടപാട് അന്വേഷിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജെയിനിന്റെ ഭാര്യയോടും ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ഇഡി നിർദേശം. അടുത്ത ആഴ്‌ച ഹാജരാകാനാണ്‌ പൂനംജെയിനിന്‌ നൽകിയ സമൻസിൽ പറയുന്നത്‌. സത്യേന്ദ്രജെയിൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്‌. 1.62 കോടി കള്ളപ്പണം വെളുപ്പിച്ചതിന്‌ സത്യേന്ദ്രജെയിനിന്‌ എതിരെ സിബിഐ കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News