Singapore : സിം​ഗപ്പൂര്‍ പ്രധാനമന്ത്രിക്ക് ഭീഷണി

സിം​ഗപ്പൂരിൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ വെബ് പോർട്ടലായ ചാനൽ ന്യൂസ് ഏഷ്യയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് വിഭാഗത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.

പ്രധാനമന്ത്രി ലീക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഭീഷണി സംബന്ധിച്ച് വെള്ളിയാഴ്ചയാണ് പൊലീസിന് റിപ്പോ‍ര്‍ട്ട് ലഭിച്ചത്.അന്വേഷണത്തിനൊടുവിൽ ഫേസ്‌ബുക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച പൊലീസ് ശനിയാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തു.

ഒരു ലാപ്‌ടോപ്പ്, ഒരു ടാബ്‌ലെറ്റ്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് പ്രകാരം പൊലീസ് അന്വേഷണം തുടരുകയാണ്.

വിവേചനരഹിതമായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ലീ വെള്ളിയാഴ്ച ആബെയുടെ കൊലപാതകത്തോട് പ്രതികരിച്ചത്. പടിഞ്ഞാറൻ ജപ്പാനിലെ ഒരു തെരുവിൽ വെള്ളിയാഴ്ചയാണ് 67 കാരനായ ആബെയെ ഒരു തോക്കുധാരി കൊലപ്പെടുത്തിയത്, പ്രചാരണ പ്രസംഗം നടത്തുന്നതിനിടെ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here