Sri Lanka : ശ്രീലങ്കൻ പ്രസിഡൻറ് പലായനം ചെയ്തതായി റിപ്പോർട്ട്

ശ്രീലങ്കയിൽ കലാപം രൂക്ഷം. ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി.കർഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. പ്രസിഡൻറിൻറെ വസതിയായ കിംഗ്സ് ഹൗസ് ജനങ്ങൾ കയ്യേറി.

33 പ്രക്ഷോഭകർക്ക് പരുക്കേറ്റു. സാമ്പത്തിക സ്ഥിതി അതിരൂക്ഷമെന്നും പണമില്ലെന്നുമാണ് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ അറിയിച്ചത്. ക്രിക്കറ്റ് താരം സനത് ജയസൂര്യയും തെരുവിലിറങ്ങി. ശ്രീലങ്ക – ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കുന്ന ഗാലെ സ്റ്റേഡിയത്തിലും റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം. ജനങ്ങൾക്കൊപ്പം പൊലീസും തെരുവിലിറങ്ങി.

രാജ്യത്തുടനീളം എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമത്തിനിടയിൽ ജനം വീണ്ടും തെരുവിലിറങ്ങി.പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.ആയിരക്കണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി.

പൊലീസ് കണ്ണീർ വാതകം തുടർച്ചയായി പ്രയോഗിക്കുകയും വായുവിൽ വെടിവയ്ക്കുകയും ചെയ്തു. നിരവധി പേർക്ക് സംഭവത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.അതേസമയം തലസ്ഥാനമായ കൊളംബോയ്‌ക്കൊപ്പം പശ്ചിമ പ്രവിശ്യയിലെ ഏഴ് ഡിവിഷനുകളിൽ കർഫ്യൂ ഏർപ്പെടുത്തി.

നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോർത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെൻട്രൽ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. നേരത്തെ ശ്രീലങ്കയിലെ ബാർ അസോസിയേഷനുകൾ, മനുഷ്യാവകാശ ഗ്രൂപ്പുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് മുന്നോടിയായി ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News