Maharashtra; മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 അംഗങ്ങളെന്ന് സൂചന; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്

മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 അംഗങ്ങൾ ഉണ്ടായെക്കുമെന്ന് സൂചന. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും കൂടികഴ്ച നടത്തും.

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം വരും ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപദേവേന്ദ്ര ഫഡ്‌നാവിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും കൂടികഴ്ച നടത്തുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ യുമായി ഇരുവരും ചർച്ചകൾ നടത്തിയിരുന്നു.

നിലവിൽ മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 അംഗങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇതിൽ 25 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്കും 13 സ്ഥാനങ്ങൾ ഷിന്ദേയ്ക്കൊപ്പമുള്ള ശിവസേനാ എംഎൽഎമാർക്കും ലഭിക്കും. ബാക്കിയുള്ള ഏഴുമന്ത്രിസ്ഥാനങ്ങൾ സ്വതന്ത്രന്മാർക്കും നൽകും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം ഷിൻഡെയടക്കം 16 ശിവസേനാ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ജൂലൈ 11ന് സുപ്രീം കോടതി വിധി വന്നതിന് ശേഷമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിൻഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ശിവസേനാ കക്ഷി നേതാക്കൾക്ക് ഉൾപ്പെടെ സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here