Beef burger : സ്‌കൂൾ വിട്ടുവരുന്ന മക്കൾക്ക് നൽകാം സർപ്രൈസ്; രുചികരമായ ബീഫ് ബർഗർ ഇതാ

ആവശ്യമായ ചേരുവകൾ

ബീഫ് മിൻസ് – അരക്കിലോ

റൊട്ടിപ്പൊടി – കാൽ കപ്പ്

മുട്ട – ഒരു വലുത്

വൂസ്റ്റർ സോസ് – രണ്ടു വലിയ സ്പൂൺ

പാൽ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

 ബൺ – നാല്

 സവാള, തക്കാളി, ലെറ്റൂസ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി വിരലുകൾ കൊണ്ടു മെല്ലേ യോജിപ്പിക്കുക. അധികം കുഴച്ചാൽ പാറ്റീസിന്റെ മൃദുത്വം നഷ്ടപ്പെടും.

∙ ഇതിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കി കനം കുറ ഞ്ഞ പാറ്റീസ് ആക്കണം. വേവിക്കുമ്പോൾ വട്ടം കുറയും എന്നതിനാല്‍ ബണ്ണിനെക്കാൾ അൽപം കൂടി വലുപ്പത്തിൽ പാറ്റീസ് തയാറാക്കണം.

∙ ചൂടായ തവയിൽ പാറ്റീസ് വച്ച് തിരിച്ചും മറിച്ചുമിട്ടു വേവിക്കാം. പാറ്റീസിനു നടുവിൽ വിരലുകൾ കൊണ്ടു മെല്ലേ അമർത്തി ഒരു കുഴിയുണ്ടാക്കണം. വെന്തു വരുമ്പോൾ പാറ്റീസ് പൊങ്ങി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. (ആവശ്യമെങ്കിൽ ചുട്ടെടുക്കുന്ന സമയത്ത് പാറ്റീസിനു മുകളില്‍ ബാർബിക്യു സോസ് പുരട്ടാം.)

∙ ബണ്‍ രണ്ടായി മുറിച്ച്, ലെറ്റൂസും സവാളയും തക്കാളിയും വച്ച് അതിനു മുകളിൽ വറുത്ത പാറ്റീസും വച്ചു വിളമ്പാം. ആവശ്യമെങ്കില്‍ ചീസ് സ്ലൈസും വയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News