Srilanka; കലുഷിതമായി ലങ്ക ; ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരം നടക്കുന്ന ഗാലെ സ്‌റ്റേഡിത്തിലേക്കും പ്രക്ഷോഭകാരികളുടെ പ്രകടനം

ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഗാലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുന്നിലും പ്രകടനം നടത്തി പ്രക്ഷോഭകാരികള്‍ . മത്സരം നടക്കുന്നതിനാല്‍ അന്തര്‍ദേശീയ ശ്രദ്ധ കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്ക് പ്രക്ഷോഭകാരികള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരം തടസ്സമില്ലാതെ നടന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ശ്രീലങ്കയില്‍ പ്രക്ഷോഭം പൊട്ടുപ്പുറപ്പെട്ടത്.

VIDEO: SL vs AUS test match intensified, thousands of protesters entered the stadium - Cricket.Surf

നേരത്തേ പ്രക്ഷോഭകാരികള്‍ പ്രസിഡന്റ് ഗോത്ത്ബയയുടെ വീട് വളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് സമരക്കാര്‍ എത്തിയത്. കടല്‍ത്തീരത്താണ് ഗാലെ മഹീന്ദ്ര രാജപക്‌സെ ക്രിക്കറ്റ് സ്‌റ്റേഡിയം. സ്റ്റേഡിയത്തിലേക്കെത്തുന്ന സമരക്കാരുടെ ചിത്രവും വീഡിയോയും പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരാണ് വീഡിയോ പങ്കുവെച്ചത്. പ്രക്ഷോഭകാരികളില്‍ ചിലര്‍ സ്‌റ്റേഡിയത്തിനടുത്തെത്തിയെങ്കിലും സെക്യൂരിറ്റി ഇവരെ തടഞ്ഞു. എന്നാല്‍ സ്‌റ്റേഡിയത്തിനടുത്തുള്ള ഗോള്‍ കോട്ട പ്രക്ഷോഭകാരികള്‍ കൈയ്യേറി. കോട്ടയുടെ മുകളില്‍ നിന്നാല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം കാണാനാകും.

SL v AUS: Protestors Reach Galle International Stadium, Watch Proceedings  from Dutch Fort

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News