
വലിയപെരുന്നാൾ ആശംസകൾ നേർന്ന് സ്‌പീക്കർ(speaker). ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചമാണ് വലിയ പെരുന്നാളിനെ സവിശേഷമാക്കുന്നതെന്ന് സ്‌പീക്കർ എംബി രാജേഷ്(mb rajesh)ഫേസ്ബുക്കിൽ കുറിച്ചു. സമത്വസാഹോദര്യങ്ങൾ പുലരുന്ന ഒരു ലോകത്തിനായി ഒരുമിക്കാനുള്ളതാകട്ടെ ഈ ബലി പെരുന്നാളെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചമാണ് വലിയ പെരുന്നാളിനെ സവിശേഷമാക്കുന്നത്. പ്രിയപ്പെട്ടതെന്തും വിട്ടുനൽകാൻ തയ്യാറായ ഒരുപാട് മനുഷ്യരുടെ നൻമയാണ് ലോകത്തെ പ്രകാശമാനമാക്കുന്നത്.
സാഹോദര്യത്തിൽ കൂടിയിരിക്കുന്നതിലും എന്റേത്, നിന്റേത് എന്ന സ്വാർത്ഥത വെടിഞ്ഞ് ഉള്ളതെന്തും പങ്കിടുന്ന സമത്വബോധത്തിലുമാണ് മനുഷ്യനന്മ ഉണർന്നിരിക്കുന്നതെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ബലി പെരുന്നാളും. സമത്വസാഹോദര്യങ്ങൾ പുലരുന്ന ഒരു ലോകത്തിനായി ഒരുമിക്കാനുള്ളതാകട്ടെ ഈ ബലി പെരുന്നാൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here