Srilanka: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിം​ഗെ രാജിവച്ചു

ശ്രീലങ്ക(srilanka)യിൽ പ്രക്ഷോഭം കലുഷിതമാകുന്നതിനിടെ പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിം​ഗെ രാജിവെച്ചു. ‘എല്ലാ പൗരന്മാരുടെയും സുരക്ഷ ഉൾപ്പെടെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും, ഒരു സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനുള്ള പാർട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാർശ ഞാൻ അംഗീകരിക്കുന്നു.’ എന്ന് രാജിവെച്ചതിന് ശേഷം റെനിൽ വിക്രമസിം​ഗെ ട്വീറ്റ് ചെയ്തു.

സർവ്വകക്ഷി യോ​ഗത്തിന് ശേഷമാണ് റെനിൽ വിക്രമസിം​ഗെ രാജി വെച്ചത്. പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ റെനിൽ വിക്രമസിം​ഗെ സ്പീക്കറുടെ വസതിയിൽ അടിയന്തര യോ​ഗം വിളിച്ചിരുന്നു. യോ​ഗത്തിൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടിരുന്നു. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച് താൽക്കാലിക പ്രസിഡന്റായി സ്പീക്കർ മഹിന്ദ യാപ അബേവർധന ചുമതലയേൽക്കും.

ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരം നടക്കുന്ന ഗോള്‍ സ്‌റ്റേഡിത്തിലേക്കും പ്രക്ഷോഭകാരികള്‍- വീഡിയോ

പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാൻ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മഹീന്ദ രജപക്സെക്ക് ശേഷം വന്ന ​ഗൊതബായ രജപക്സെയും പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ​ഗൊതബായ രജപക്സെ നാവികസേനയുടെ കപ്പലിൽ രക്ഷപ്പെട്ടതായുളള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here