YSR Congress: ജഗൻമോഹന്‍ റെഡ്ഡി വൈഎസ്ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റ്

വൈഎസ്ആർ കോൺഗ്രസിന്റെ(ysr congress) ആജീവനാന്ത പ്രസിഡന്റായി വൈ എസ് ജ​ഗന്‍മോഹന്‍ റെഡ്ഡിയെ(ys jaganmohan reddy) തെരഞ്ഞെടുത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം. ഇതിനായി പാർടിയുടെ ഭരണഘടന ഭേദ​ഗതി ചെയ്‌തു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതികൂടി ലഭിച്ചാലേ നടപടിക്രമങ്ങൾ പൂർത്തിയാകൂ.

ജഗന്റെ അമ്മയും വൈഎസ്ആർ കോണ്‍ഗ്രസ് പാർടിയുടെ ഓണററി പ്രസിഡന്റുമായ വൈഎസ്ആർ വിജയലക്ഷ്‌മി എന്ന വിജയമ്മ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ വെള്ളിയാഴ്ച രാജിവച്ചു.

മകളായ വൈ എസ് ശർമിള തെലങ്കാനയിൽ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്നാണ് വിജയമ്മ പറഞ്ഞത്. എന്നാൽ, ജ​ഗനും വിജയമ്മയും തമ്മിൽ രാഷ്‌ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here