Srilanka: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം കലാപമുഖരിതമായ ശ്രീലങ്കയിൽ(srilanka) നിന്ന് ഇന്ത്യ(india)യിലേക്ക് അഭയാർത്ഥി(refugees) പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിം​ഗെ രാജിവച്ചു

ശ്രീലങ്ക(srilanka)യിൽ പ്രക്ഷോഭം കലുഷിതമാകുന്നതിനിടെ പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിം​ഗെ രാജിവെച്ചു. ‘എല്ലാ പൗരന്മാരുടെയും സുരക്ഷ ഉൾപ്പെടെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും, ഒരു സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനുള്ള പാർട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാർശ ഞാൻ അംഗീകരിക്കുന്നു.’ എന്ന് രാജിവെച്ചതിന് ശേഷം റെനിൽ വിക്രമസിം​ഗെ ട്വീറ്റ് ചെയ്തു.

സർവ്വകക്ഷി യോ​ഗത്തിന് ശേഷമാണ് റെനിൽ വിക്രമസിം​ഗെ രാജി വെച്ചത്. പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ റെനിൽ വിക്രമസിം​ഗെ സ്പീക്കറുടെ വസതിയിൽ അടിയന്തര യോ​ഗം വിളിച്ചിരുന്നു. യോ​ഗത്തിൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടിരുന്നു. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച് താൽക്കാലിക പ്രസിഡന്റായി സ്പീക്കർ മഹിന്ദ യാപ അബേവർധന ചുമതലയേൽക്കും.

ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരം നടക്കുന്ന ഗോള്‍ സ്‌റ്റേഡിത്തിലേക്കും പ്രക്ഷോഭകാരികള്‍- വീഡിയോ

പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാൻ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മഹീന്ദ രജപക്സെക്ക് ശേഷം വന്ന ​ഗൊതബായ രജപക്സെയും പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ​ഗൊതബായ രജപക്സെ നാവികസേനയുടെ കപ്പലിൽ രക്ഷപ്പെട്ടതായുളള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News