Youtuber: ജന്മദിനാഘോഷം കളറാക്കാൻ മെട്രോ സ്‌റ്റേഷനിലേക്ക് ആരാധകരെക്കൂട്ടി; തിക്കുംതിരക്കും സൃഷ്ടിച്ച യൂട്യൂബർ കസ്റ്റഡിയിൽ

ജന്മദിനം(birthday) ആഘോഷിക്കാനായി മെട്രോ സ്‌റ്റേഷനിലേക്ക് ആരാധകരെ വിളിച്ചുകൂട്ടി തിക്കുംതിരക്കും സൃഷ്ടിച്ച യൂട്യൂബറെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് തനേജയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഗൗരവിന്റെ പിറന്നാള്‍ നോയിഡയിലെ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍വെച്ച് ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

പിന്നാലെയാണ് ആയിരക്കണക്കിന് ആരാധകര്‍ ഗൗരവിനെ കാണാനായി മെട്രോ സ്‌റ്റേഷനിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ മെട്രോ സ്‌റ്റേഷനിലും പരിസരത്തും തിക്കും തിരക്കും വർധിച്ച്, വലിയ ഗതാഗത തടസ്സം ഉണ്ടായി.

ഉന്തിലുംതള്ളിലും പെട്ട് നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ഇതേത്തുടർന്ന് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മെട്രോ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കി ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ഗൗരവിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News