Divya S Iyer: ഭക്ഷണമില്ലാതെ പച്ചച്ചക്ക കഴിച്ചു എന്നത് വാസ്തവ വിരുദ്ധമായ വാർത്തയും ചിത്രവും: കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ

പത്തനംതിട്ട ളാഹയിൽ ഭക്ഷണം കിട്ടാത്തതിനാൽ ചക്ക പങ്കിട്ട്‌ കഴിച്ച്‌ ആറ്‌ ആദിവാസി കുടുംബം ജീവിക്കുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്‌ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ(divya s iyer). വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം   പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

വാർത്തയും ചിത്രവും ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ജില്ലാ ട്രൈബൽ ഓഫീസറും KAS ഓഫീസർ മാരും അടങ്ങുന്ന നാലംഗ സംഘം ഇവരെ മണിക്കൂറുകൾക്ക് ഉള്ളിൽ സന്ദർശിച്ചുവെന്നും കൃത്യ സമയത്ത് തന്നെ ഈ മാസവും ഇക്കഴിഞ്ഞ ദിവസങ്ങളിലും അരിയും ഭക്ഷ്യ സാധനങ്ങളും അവർക്ക് ലഭ്യമാക്കിയിട്ടുള്ളതായിരുന്നു എന്ന് ഉറപ്പ് വരുത്തിയെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

ഊരിലെ എല്ലാവർക്കുമുളള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ്ഗ വകുപ്പും സിവിൽ സപ്ലെയ്സ് വകുപ്പും ആണ്. ഈ പ്രദേശങ്ങളുടെ
സമഗ്രവികസനവും, കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആത്മാർത്ഥമായ പ്രയത്നം തുടരുകയാണെന്നും കളക്ടർ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വസ്തുതാ വിരുദ്ധമായ വാർത്തയും ചിത്രവും ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ജില്ലാ ട്രൈബൽ ഓഫീസറും KAS ഓഫീസർ മാരും അടങ്ങുന്ന നാലംഗ സംഘം ഇവരെ മണിക്കൂറുകൾക്ക് ഉള്ളിൽ സന്ദർശിച്ചു…
കൃത്യ സമയത്ത് തന്നെ ഈ മാസവും ഇക്കഴിഞ്ഞ ദിവസങ്ങളിലും അരിയും ഭക്ഷ്യ സാധനങ്ങളും അവർക്ക് ലഭ്യമാക്കിയിട്ടുള്ളതായിരുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ജില്ലാ കളക്ടർ എന്ന നിലയിൽ ഏറ്റവും അധികം സന്ദർശിച്ചിട്ടുള്ള ഇടം, ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ള ഈ ഊരുകളിൽ ഇത്തരം ഒരു സംഭവത്തിന് യാതൊരു സാധ്യതയും ഇല്ല എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു…

വാർത്തയിൽ പറയുന്ന തങ്ക അമ്മയുടെ കുടുംബത്തിന് ജൂൺ 21 ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. പി.എം.ജി.കെ.വൈ യിൽ ഉൾപ്പെട്ടതിനാൽ 45 കിലോ അരിയും, 4 കിലോ ഗോതമ്പും, ഓരോ കിലോ വീതം ആട്ടയും, പഞ്ചസാരയും കൂടി ലഭ്യമാക്കിയിരുന്നു. ഊരിലെ എല്ലാവർക്കുമുളള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ്ഗ വകുപ്പും സിവിൽ സപ്ലെയ്സ് വകുപ്പും ആണ്.

സിവിൽ സപ്ലെയ്സ് വകുപ്പിൽ നിന്നും എ.എ.വൈ വിഭാഗത്തിൽ പെട്ട കാർഡ് ഉടമകളായ കുടുംബങ്ങൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്.ഇതിൽ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉൾപ്പെടുന്നു.കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്.
പട്ടികവർഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉൾപ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അട്ടത്തോടു എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് സമ്പൂർണ പോഷണം ഉറപ്പാക്കി മൂന്ന് നേരം ഭക്ഷണം നൽകിവരുന്നു.

വിദ്യാഭ്യാസം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പോഷണം, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം, ബാങ്കിംഗ് ഉൾപ്പെടെ ഉള്ള തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുള്ള സൗജന്യ പരിശീലനവും, വനാവകാശം ഉറപ്പ് വരുത്തുന്ന നടപടി ക്രമങ്ങൾ, വനഭൂമി പട്ടയം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ഈ പ്രദേശങ്ങളുടെ സമഗ്രവികസനവും, ഇവിടുത്തെ നമ്മുടെ പ്രിയപ്പെട്ട കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആത്മാർത്ഥമായ പ്രയത്നം തുടരുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News