ADVERTISEMENT
പല ആവശ്യങ്ങൾക്കും പണം ചെക്ക്(cheque) വഴി കൈമാറുന്നവർ ഇന്ന് ഏറെയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ പോസിറ്റീവ് പേ(positive pay)യോഗിച്ച് പണം കൈമാറുന്നവർ ഇനി മുതൽ ‘പോസിറ്റീവ് പേ’ നിർബന്ധിതമായും ചെയ്തിരിക്കണം. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ അടുത്ത മാസം മുതൽ ബാങ്കുകൾ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്കാണ് പോസിറ്റീവ് പേ നിർബന്ധമാക്കുന്നത്.
എന്താണ് പോസിറ്റീവ് പേ?
ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്. അതായത് നിങ്ങൾക്ക് ചെക്ക് ബുക്ക് നൽകുന്ന സമയത്ത് നിങ്ങൾ നൽകിയ വിവരങ്ങൾ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക.
ഇനി മുതൽ ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകൾക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകൾ തടയാനും കഴിയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.