India: ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിൽ; പാളയം ഇമാം

ഇന്ത്യ(india)യിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലെന്ന് പാളയം ഇമാം(palayam imam) ഡോ: വി.പി സുഹൈബ് മൗലവി. മതസൗഹാർദ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നതെന്നും നിർഭാഗ്യവശാൽ രാജ്യത്ത് ചില സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ഈദ് നമസ്കാരത്തിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു.

‘നന്മുടെ രാജ്യത്ത് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് പ്രവാചകനിന്ദ ഉണ്ടാകുന്നു. രാജ്യത്തിൻ്റെ സൗന്ദര്യം തന്നെ ബഹുസ്വരതയാണ്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. ഫാസിസ്റ്റുകളുടെ ഭാഗത്ത് നിന്ന് രാജ്യം വെല്ലുവിളി നേരിടുകയാണ്’, അദ്ദേഹം പറഞ്ഞു.

Eid: ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി ഇന്ന് ബലിപെരുന്നാൾ

ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ(eid) ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ​ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക.

മഴ(rain) കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ​ഗാഹുകളുടെ എണ്ണം കുറവാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാൾ ആഘോഷം ഇതാദ്യമായിട്ടാണ്. ​ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് ബലിപെരുന്നാൾ ആഘോഷിച്ചത്.

പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുമായാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കൽ കൂടിയാണ് ബക്രീദ്.

പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ​ഗാഹുകളിൽ ഒത്തുചേർന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സൽക്കരിച്ചും വിശ്വാസികൾ വിശുദ്ധിയുടെ പെരുന്നാൾ ദിനം ആ​ഘോഷപൂർണമാക്കും.
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here