Ukraine: നടപടി കടുപ്പിച്ച് സെലൻസ്കി; ഇന്ത്യയടക്കം 5 രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി

ഇന്ത്യ(India)യടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ(ukraine) പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി. ഇന്ത്യ, ജര്‍മിനി, നോര്‍വെ, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലുള്ള അംബാസിഡര്‍മാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിച്ചു.

ഈ നടപടിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പുതിയ ചുമതല നല്‍കുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

India: ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിൽ; പാളയം ഇമാം

ഇന്ത്യ(india)യിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലെന്ന് പാളയം ഇമാം(palayam imam) ഡോ: വി.പി സുഹൈബ് മൗലവി. മതസൗഹാർദ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നതെന്നും നിർഭാഗ്യവശാൽ രാജ്യത്ത് ചില സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ഈദ് നമസ്കാരത്തിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു.

‘നന്മുടെ രാജ്യത്ത് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് പ്രവാചകനിന്ദ ഉണ്ടാകുന്നു. രാജ്യത്തിൻ്റെ സൗന്ദര്യം തന്നെ ബഹുസ്വരതയാണ്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. ഫാസിസ്റ്റുകളുടെ ഭാഗത്ത് നിന്ന് രാജ്യം വെല്ലുവിളി നേരിടുകയാണ്’, അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News