ADVERTISEMENT
ജപ്പാൻ (japan) ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ (shinzoabe) കൊലപാതകത്തിന്റെ ആഘാതം ഒഴിയും മുന്നേ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ ഡി പി സഖ്യം വൻ വിജയം നേടുമെന്നാണ് വിലയിരുത്തൽ.
ഷിൻസോ ആബേ കൊലപാതകത്തിന്റെ മുറിവുണങ്ങാതെ ജപ്പാൻ ജനത പോളിംഗ് ബൂത്തിലെത്തി. ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് താരതമ്യേന അപ്രസക്തമാണെങ്കിലും പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് പാർട്ടിയിൽ സ്വാധീനം വർധിപ്പിക്കാനുള്ള വഴിയൊരുക്കലാകും ഫലം.
പ്രതിരോധ രംഗത്ത് കൂടുതൽ പണം ചിലവഴിക്കുക,ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ കിഷിഡോയുടെ നടപടികൾക്ക് ഈ തിരഞ്ഞെടുപ്പിലെ വിജയം ശക്തി പകരും. ഷിൻസോ ആബേയുടെ എൽ ഡി പി യും കോമിറ്റോയും ചേർന്ന സഖ്യമാണ് ഭരണത്തിൽ. ഉപരിസഭയിലെ 125 സീറ്റുകളിൽ 60 സീറ്റുകളെങ്കിലും ഭരണകക്ഷിക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ.
ആബേയുടെ കൊലപാതകത്തിലെ സിംപതിയുടെ പശ്ചാത്തലത്തിൽ ഇത് 69 സീറ്റ് വരെയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ജപ്പാൻ സമയം രാത്രി 8 വരെയാണ് പോളിങ്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായശേഷം നാളെ ഷിൻസോ ആബേയുടെ സംസ്കാര ചടങ്ങുകൾ നടക്കും .
ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കിഷിദക്ക് ആബെ വധത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയായിരുന്നു ഒരുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.