Wimbledon : വിംബിള്‍ഡണില്‍ ചരിത്രമെഴുതി എലേന റിബക്കിന

കസഖ്സ്ഥാന്റെ എലേന റിബക്കിന(Elena Rybakina) വിംബിൾഡണിലെ പുതിയ രാജ്ഞി.ആവേശകരമായ ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജബ്യൂറിനെ വീഴ്ത്തിയാണ് എലേനയുടെ കന്നി ഗ്രാൻസ്ലാം നേട്ടം.

റഷ്യയിൽ ജനിച്ച കസഖ്സ്ഥാൻകാരി എലേന റിബക്കിനയാണ് വിംബിൾഡണിലെ പുതിയ കിരീട ജേത്രി. മികച്ച പോരാട്ടവീര്യവുമായി ഫൈനലിലെത്തിയ ടുണീഷ്യക്കാരി ഒൻസ് ജബ്യൂറിന്റ മോഹങ്ങൾ ഇല്ലാതാക്കിയാണ് എലേന തന്റെ ആദ്യ ഗ്രാൻസ്ലാമിൽ മുത്തമിട്ടത്.

ആദ്യ സെറ്റ് 6 – 2 ന് നഷ്ടമായെങ്കിലും എലേന പതറിയില്ല. രണ്ടും മൂന്നും സെറ്റുകൾ ആധികാരികമായി നേടി സ്വപ്ന തുല്യമായ തിരിച്ചു വരവ്. പിന്നെ പുൽത്തകിടിയിൽ പിറന്നത് കസഖ്സ്ഥാൻ ചരിത്രം.ടുണീഷ്യയുടെ ഒൻസിന് കന്നി ഗ്രാൻസ്ലാം കിരീടത്തിനായി ഇനിയും കാത്തിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News