Sri Lanka : ആവേശമായി ശ്രീലങ്കൻ പ്രതിഷേധ ഗാനം; ലോകനേതാക്കന്മാർക്കൊപ്പം പിണറായി വിജയനും

ജനകീയ കലാപം ആളിപ്പടരുന്നതിനിടെ പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊ‍ഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനം ബെല്ലാ സിയാവോയുടെ പുതിയ കവര്‍ ആയാണ് പുറത്തിറക്കിയത്.

ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുന യൂട്യൂബിലൂടെ റിലീസ് ചെയ്ത ഗാനത്തില്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെയും മുന്നേറ്റങ്ങള്ളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ചിത്രം കൂടി ഉള്‍പ്പെടുന്നതാണ് എനവാദൂ എന്ന കവര്‍സോംഗ്.

അതേസമയം കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരം.പ്രസിഡന്റ് ഗോട്ടബയെ രജപക്സെ വരുന്ന ബുധനാ‍ഴ്ച രാജി വക്കുമെന്ന് സ്പീക്കർ അറിയിച്ചു.സര്‍വകക്ഷിയോഗം രജപക്സെയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രസിംഗെ നേരത്തെ രാജിവച്ചിരുന്നു.സര്‍വകക്ഷി യോഗത്തിന് പിന്നാലെയാണ് രാജിവച്ചത് . പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതി ജനങ്ങള്‍ കൈയ്യേറി. കര്‍ഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്.

ജനകീയ കലാപത്തിന് പിന്തുണയുമായി സനത് ജയസൂര്യ ഉള്‍പ്പടെയുള്ള കായിക താരങ്ങളും തെരുവിലിറങ്ങി. പ്രസിഡന്‍റ് ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി നിരീക്ഷിച്ച് മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News