VD Satheesan: തെളിവുകൾ ഓരോന്നോരോന്നായി പുറത്തുവരികയാണല്ലോ സതീശാ…..

പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)ന്റെ ആർ എസ് എസ്(rss) ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.

നേരത്തെ വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ചിരുന്നുവന്ന് പറഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള പുതിയ വെളിപ്പെടുത്തലും നടത്തിയിട്ടുള്ളത്. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന് അന്ന് ഗോൾവൽക്കർ തൊട്ടുകൂടാത്തവനായിരുന്നില്ലയെന്നും ആർ വി ബാബു ഫേസ്ബുക്കിൽകുറിക്കുന്നു.

May be an image of 4 people and people standing

ആർ വി ബാബുവിന്റെ കുറിപ്പ്

2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല.

KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. ഉദരനിമിത്തം ബഹുകൃത വേഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News