സ്‌കൂട്ടർ ചേതക്കാണോ? നേരെ വിട്ടോ ഗോപിച്ചേട്ടന്റെയടുത്തേക്ക്

നമ്മള്‍ പരിചയപ്പെടാൻ പോവുന്നത് ചേതക് ആശാൻ എന്നറിയപ്പെടുന്ന ഗോപി ചേട്ടനെയാണ്.കൊച്ചി പാലാരിവട്ടത്ത് ബ്രദേര്‍സ് ഓട്ടോ ഗ്യാരേജ് എന്ന വർക്ക് ഷോപ്പ് നടത്തുകയാണ് ഗോപി ചേട്ടൻ. ചേതക് സ്കൂട്ടർ മാത്രമാണ് റിപ്പയർ ചെയ്യുന്നത് എന്നതാണ് ഗോപി ചേട്ടന്‍റെ പ്രത്യേകത.

കഴിഞ്ഞ 40 വർഷക്കാലമായി ബജാജ് ചേതക്ക് മാത്രമാണ് ഗോപി ചേട്ടൻ റിപ്പയർ ചെയ്ത് വരുന്നത്. നിരവധി പേരാണ് ചേതക് റിപ്പയർ ചെയ്യാൻ ഗോപി ചേട്ടനെ തേടി എത്തുന്നത്.1986 ലാണ് ബ്രദേര്‍സ് ഓട്ടോ ഗ്യാരേജ് എന്ന വർക്ക്ഷോപ്പ് കൊച്ചി പാലാരിവട്ടത്ത് ഗോപി ചേട്ടൻ തുടങ്ങിയത്.അന്ന് മുതൽ ഇന്ന് വരെ ഒരുപാട് ചേതക് സ്കൂട്ടറുകള്‍ ഗോപി ചേട്ടൻ റിപ്പയർ ചെയ്ത് നൽകിയിട്ടുണ്ട്.

ചേതക്കിനോട് തനിക്ക് പ്രത്യേക സ്നേഹമുണ്ടെന്നും ഇത് റിപ്പയർ ചെയ്യുന്നത് തനിക്ക് വളരെ സന്തോഷം നൽകുന്നുവെന്നും ഗോപി ചേട്ടൻ പറഞ്ഞു.മറ്റെന്തിനെക്കാളും ഗോപി ചേട്ടൻ പ്രാധാന്യം നൽകുന്ന മറ്റൊന്നാണ് വൃത്തി. വളരെ ചെറിയ ഒറ്റമുറി കട ആണെങ്കിലും വർക്ക്ഷോപ്പും പരിസരവും ഗോപിചേട്ടൻ കാത്ത്സൂക്ഷിക്കുന്നത് വളരെ വൃത്തിയിലാണ്. സാധാരണ, വെളള നിറത്തിലുള്ള വസ്ത്രമണിയുന്നവരെ വർക്ക്ഷോപ്പുകളിൽ കാണാറില്ല എന്നാൽ ഇവിടെ അതും വ്യത്യസ്തം.

കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും ഗോപി ചേട്ടനെ തേടി ചേതക്കുകള്‍ എത്താറുണ്ട്. ബ്രേക്ക് കേബിള്‍ മാറുന്നത് മുതല്‍ എഞ്ചിന്‍ പണി, പെയിന്റിംഗ് വരെ ഈ ഒറ്റമുറി വര്‍ക്ക് ഷോപ്പില്‍ നടത്തും.

പാർട്ട്സിന് ലഭ്യത കുറവുള്ളതിനാൽ ഡല്‍ഹിയില്‍ നിന്നടക്കമാണ് ഗോപി ചേട്ടന്‍ സ്‌പെയര്‍ പാട്‌സുകള്‍ എത്തിക്കുന്നത്.മുപ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചേതക്കിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില.ഒരുപാട് പുതിയ മോഡലുകളിലെ വാഹനങ്ങള്‍ ഉള്ളപ്പോഴും ചേതക്കിന്റെ ആവശ്യക്കാരില്‍ കുറവില്ല. അതുകൊണ്ട് തന്നെ ചേതക്ക് ആശാനായി തുടരാനാണ് ഗോപി ചേട്ടന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News