പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (vd satheesan) വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ച വാർത്തയാണ് ഇന്ന് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്.ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവിൻ്റേതായിരുന്നു ഈ നിർണായക വെളിപ്പെടുത്തൽ.
വി ഡി സതീശന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനാണ് തന്റെ എഫ് ബി പോസ്റ്റെന്ന് R V Babu കൈരളി ന്യൂസിനോട് വ്യക്തമാക്കി.സതീശൻ പറയുന്നത് പച്ചക്കള്ളമാണ്. സതീശന്റെ പൊള്ളത്തരം ലോകം അറിയണമെന്നും ഹിന്ദു ഐക്യ വേദി നേതാവ് പറഞ്ഞു.
നിലവില്‍ ഭരണഘടനാ സംബന്ധമായി ഒരു വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വിഡി സതീശന്‍ അസത്യ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും R V Babu പറഞ്ഞു. ആര്‍ എസ് എസിന്റെ പേര് ആവശ്യമുള്ള സ്ഥലത്തും ഇല്ലാത്തിടത്തും സതീശന്‍ വലിച്ചിഴയ്ക്കുകയാണ്. വി ഡി സതീശന്‍ പലപ്പോഴായി ഇത് ആവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കപ്പെട്ടപ്പോഴും ആര്‍ എസ് എസിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും R V Babu വ്യക്തമാക്കി.
ആര്‍ എസ് എസുമായുള്ള ,സതീശന്റെ ബന്ധം തുറന്നു കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് R V Babu കൈരളിന്യൂസിനോട് പറഞ്ഞു.1996ൽ ആദ്യ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ പരാജയപ്പെട്ടു.അതിനു ശേഷം 2001 ലും 2006ലുമാണ് സതീശൻ വോട്ട് തേടി ആർ എസ് എസിനെ സമീപിച്ചത് .എറണാകുളത്തുള്ള ഒരു പ്രമുഖ RSS നേതാവിനെ കണ്ടാണ് സതീശൻ സഹായം അഭ്യർത്ഥിച്ചത്. ഇക്കാര്യം തനിക്ക് വ്യക്തിപരമായി അറിയാമെന്നും R V Babu പറഞ്ഞു.
ഈ വിഷയത്തിൽ സതീശന് ആത്മാർത്ഥമായി പ്രതികരിക്കാൻ സാധിക്കില്ല. സതീശനെ കൂടുതൽ തുറന്നുകാട്ടപ്പെടും എന്നറിയാവുന്നതുകൊണ്ടാണ് വിഷയത്തിൽ പ്രതികരണം നടത്താത്തതെന്നും RV Babu കൂട്ടിച്ചേർത്തു.
ആര്‍ വി ബാബു കൈരളി ന്യൂസിന് നല്‍കിയ വെളിപ്പെടുത്തല്‍ കാണാം…
ADVERTISEMENT
അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)ന്റെ ആർ എസ് എസ്(rss) ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.
ആർ വി ബാബു തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള പുതിയ വെളിപ്പെടുത്തലും നടത്തിയിട്ടുള്ളത്. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന് അന്ന് ഗോൾവൽക്കർ തൊട്ടുകൂടാത്തവനായിരുന്നില്ലയെന്നും ആർ വി ബാബു ഫേസ്ബുക്കിൽകുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.