PK Krishnadas: ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് പി കെ കൃഷ്‌ണദാസ്‌

ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി ബിജെപി(bjp) നേതാവ് പികെ കൃഷ്ണദാസ്(pk krishnadas). വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന(constitution of india) വിഭാവനം ചെയ്യുന്നത്. ഭരണഘടന ഭാരതീയവത്കരിക്കണമെന്നും പികെ കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഫെഡറല്‍ സങ്കല്‍പവും തെറ്റാണ്. പാശ്ചാത്യ സങ്കല്‍പമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. വിചാരധാര നടപ്പാക്കാന്‍ പ്രതിജ്ഞാബന്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്ക് ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.

VD Satheesan: തെളിവുകൾ ഓരോന്നോരോന്നായി പുറത്തുവരികയാണല്ലോ സതീശാ…..

പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)ന്റെ ആർ എസ് എസ്(rss) ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.

നേരത്തെ വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ചിരുന്നുവന്ന് പറഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള പുതിയ വെളിപ്പെടുത്തലും നടത്തിയിട്ടുള്ളത്. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന് അന്ന് ഗോൾവൽക്കർ തൊട്ടുകൂടാത്തവനായിരുന്നില്ലയെന്നും ആർ വി ബാബു ഫേസ്ബുക്കിൽകുറിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News