Mother: ചോറൂണ്‌ ചടങ്ങിനിടെ ആനകൊട്ടിലിന്റെ മേൽക്കൂര ഇടിഞ്ഞു വീണു; അമ്മയ്ക്ക് പരുക്ക്

വലിയ കലവൂരിൽ ചോറൂണ്‌ ചടങ്ങ് നടത്തുന്നതിനിടയിൽ ആനകൊട്ടിലിന്റെ മേൽക്കൂര ഇടിഞ്ഞു വീണു കുഞ്ഞിൻറെ അമ്മ(mother)യ്ക്ക് പരുക്ക്. കലവൂർ സ്വദേശി ആര്യയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ആര്യയുടെ മൂത്ത മകന്റെ തലയിലും അപകടത്തിൽ പരുക്കുണ്ട്‌. ഇവരെ ചെട്ടിക്കാട് ഗവൺമെൻറ് ആശുപത്രിലേക്ക് മാറ്റി . അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Eid: ഈദ്ഗാഹ്‌ നമസ്ക്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

മുക്കത്തെ ഈദ്ഗാഹ്‌ നമസ്ക്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു(death). മുക്കം(mukkam) സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറി കാരമൂല പി ടി ഉസ്സൻ്റെ മകൻ ഹനാൻ ഹുസൈൻ (19) ആണ് മരിച്ചത്‌.

മുക്കം നഫ്ന കോംപ്ലക്സിലെ സംയുക്ത ഈദ്ഗാഹിലാണ്‌ കുഴഞ്ഞുവീണത്‌. മയ്യത്ത് നമസ്ക്കാരം വൈകിട്ട് അഞ്ചിന് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News